തിരുവനന്തപുരം: നവകേരള സദസിന് സുരക്ഷയൊരുക്കിയ പോലീസുകാർക്ക് സമ്മാനം പ്രഖ്യാപിച്ചു. സിവിൽ പോലീസ് ഓഫീസർ മുതൽ ഐ.ജി. വരെയുള്ളവർക്കാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ പ്രത്യേക സമ്മാനം പ്രഖ്യാപിച്ചത്. ഇവരുടെ പ്രകടനം വിലയിരുത്തി ഗുഡ് സർവ്വീസ് എൻട്രി നൽകാനും തീരുമാനമുണ്ട്.

മികച്ച കുറ്റാന്വേഷണം, അസാധാരണ സാഹചര്യങ്ങൾ കാര്യക്ഷമമായി നേരിടൽ തുടങ്ങിയവയ്ക്കാണ് സാധാരണഗതിയിൽ പോലീസിന് ഗുഡ് സർവ്വീസ് എൻട്രി പോലുള്ള ആദരം നൽകാറുള്ളത്. ശബരിമലയിലെ തിരക്ക് നിയന്ത്രിച്ച പോലീസുകാർക്കും സീസൺ കഴിയുമ്പോൾ ഈ ആദരം നൽകാറുണ്ട്. ഈ ഗണത്തിലേക്കാണ് നവകേരള സദസ്സിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

























