രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കും

രണ്ടാം തവണയും വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കാൻ തീരുമാനിച്ച് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ നിലപാട് കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കും. ദക്ഷിണേത്യയിലെ പാർട്ടിയുടെ സാധ്യതകളെ വയനാട്ടിലെ പിന്മാറ്റം ബാധിച്ചേക്കും. ഇന്ത്യ സഖ്യത്തിന്റെ ഭാവിയെ സ്ഥാനാർത്ഥിത്വം ബാധിക്കുമെന്ന വാദവും രാഹുൽ ഗാന്ധി തള്ളി.

അതേസമയം ജനുവരി 14 മുതൽ രാഹുൽ ​ഗാ​ന്ധിയുടെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യു ടെ പേര് ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നാക്കി മാറ്റി. ‘ഭാരത് ജോഡോ ന്യായ് യത്ര’ എന്നാണ് പുതിയ പേര്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്നുമാകും യാത്ര ആരംഭിക്കുക.