ലോക്സഭ തെരഞ്ഞെടുപ്പ്; കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയത്തെ ലോക്സഭാ സ്ഥാനാർഥിയായി കേരള കോൺഗ്രസ് ജോസഫ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചു. തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യങ്ങൾക്കിടയിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. മണ്ഡലത്തിൽ ഐക്യജനാധിപത്യ മുന്നണിയാണ് കഴിഞ്ഞ പ്രാവശ്യം ജയിച്ചത്. ഈ തവണയും വിജയിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ കണക്കൂകൂട്ടൽ. അവസാന ഘട്ടത്തിൽ ഒരു പേരെ ഉണ്ടായിരുന്നുള്ളു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം കാത്ത് സൂക്ഷിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. തോമസ് ചാഴികാടനാണ് ഇടതുപക്ഷ സ്ഥാനാർത്ഥി.