വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് റഷ്യൻ യുവതി മരിച്ചു

വർക്കല: ഇടവ വെറ്റക്കടയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് വിനോദസഞ്ചാരി മരിച്ചു. റഷ്യൻ സ്വദേശിനി അൻഷെലിക്ക (52) ആണ് മരിച്ചത്. ബുധനാഴ്ച 11.30-ഓടെ വെറ്റക്കട ബീച്ചിലായിരുന്നു അപകടം.

മറ്റൊരു റഷ്യൻ യുവതിക്കൊപ്പം കടലിൽ കുളിക്കവേ അൻഷെലിക്ക ശക്തമായ തിരയിൽപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികളും തീരത്ത് സർഫിങ് നടത്തിവന്നവരും ചേർന്ന് ഇവരെ കരയ്ക്കെത്തിച്ചു.

വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.