അടൂരില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മരത്തിലിടിച്ച് അപകടം; 12 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മരത്തിലിടിച്ച് അപകടം. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. അടൂർ കെ.പി. റോഡിൽ 14-ാം മൈലിനു സമീപം ശനിയാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം.

കായംകുളത്തുനിന്ന്‌ പുനലൂരിലേക്ക് പോകുകയായിരുന്ന പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ കൂടുതൽ പേർക്കും മുഖത്തിനാണ്‌ പരിക്കേറ്റത്. ബസിൻ്റെ മുൻവശം പൂർണമായും തകർന്നു.