തിരുവനന്തപുരം: ആറ്റുകാൽ ദേവിക്ക് പൊങ്കാലയിട്ട് ഭക്തരുടെ മടക്കം. രാവിലെ പത്തരയോടെ ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. രണ്ടരക്കായിരുന്നു നിവേദ്യം. ആറ്റുകാൽ മുതൽ കിലോമീറ്റർ ദുരെയുള്ള നഗരകേന്ദ്രങ്ങളിലാകെ ഭക്തജനങ്ങളുടെ വലിയ പ്രവാഹമായിരുന്നു. നിവേദിക്കല്‍ ചടങ്ങിന് ശേഷം പണ്ടാരയടുപ്പില്‍ പുണ്യാഹം തളിച്ചതോടെ ഭക്തര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ആകാശത്തുനിന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടിയും നടത്തി.

രാവിലെ പത്തരക്കായിരുന്നു കാത്തിരുന്ന നിമിഷം. ശ്രീകോവലിൽ നിന്നു് തന്ത്രി ദീപം പകർന്ന് മേൽശാന്തിക്ക് കൈമാറി. ക്ഷേത്രം തിടപ്പള്ളിയിലെ പണ്ടാര അടുപ്പിൽ ആദ്യം മേൽശാന്തി തീ കത്തിച്ച ശേഷം ദിപം പിന്നെ സഹശാന്തിമാരിലേക്ക്. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലും കത്തീച്ച തീ ഭക്തരുടെ പൊങ്കാലകലങ്ങളിലേക്ക് നീണ്ടു നീണ്ടു പകർന്നുനീങ്ങി.


കിഴക്കോകോട്ട, തമ്പാനൂർ, കവടിയാർ, അടക്കം നഗരകേന്്ദ്രങ്ങളെല്ലാം അതിരാവിലെ മുതൽ ദേവീഭക്തരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞു..രണ്ടരക്കായിരുന്നു പൊങ്കാല നിവേദ്യം.നിവേദ്യ സമയം വ്യോമസേനാ ഹെലികോപ്റ്റർ ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി നടത്തി.മടക്കയാത്രക്ക് റയില്‍വേയും കെ.എസ്.ആര്‍.ടി.സിയും പ്രത്യേക സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്.























