തിരുവനന്തപുരം: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള്‍ നാളെ നിരാഹാരസമരം നടത്തും. നാളെമുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്താനാണ് യുഡിഎഫ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.

സെക്രട്ടറിയേറ്റ് അസോസിയേഷന്, ലോ സെക്രട്ടറിയേറ്റ് അസോസിയേഷന്, ഫിനാന്‍സ് സെക്രട്ടറിയേറ്റ് അസോസിയേഷന്, ലെജിസ്ലേറ്റീവ് എംപ്ലോയിസ് ഓര്ഗനൈസേഷന് എന്നിവരാണ് നിരാഹാര സമരപ്രതിഷേധവുമായി രംഗത്തെത്തിയത്.എന്‍.ജി.ഒ അസോസിയേഷനും നാളെ പ്രതിഷേധ, ധര്‍ണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.


ധനപ്രതിസന്ധി കടുത്തതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചന. നാളെ ശമ്പളം നല്‍കാമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ.























