തൃശൂർ : തൃശൂർ എൻഡിഎ സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി. വരണാധികാരിയായ ജില്ലാ കളക്ടർക്ക് എൻഡിഎ തൃശൂർ ജില്ല കോർഡിനേറ്ററാണ് പരാതി നൽകിയത്. ഇലക്ഷൻ കമ്മീഷന്റെ അംബാസിഡർ ആയ ടോവിനോ തോമസിനൊപ്പം ഉള്ള ചിത്രം പ്രചരിപ്പിച്ചത് ചട്ടലംഘനമെന്നാണ് പരാതി. തൃശ്ശൂരിൽ സ്ഥാനാർഥിയാകുന്നതിൽ നിന്ന് സുനിൽകുമാറിനെ തടയണമെന്നാണ് പരാതിയിലെ ആവശ്യം.

തെരെഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് രാഷ്ട്രീയ വിഷയമാണെന്ന് വി എസ് സുനിൽകുമാർ പറഞ്ഞിരുന്നു. കലാമണ്ഡലം ഗോപിയുടെ മകന്റേതും ടോവിനോ തോമസിന്റെയും പോസ്റ്റ് വിവാദമാക്കേണ്ട. ടോവിനോയും താനും നല്ല സുഹൃത്തുക്കൾ. അതുകൊണ്ടാണ് പോസ്റ്റ് ഇട്ടത്. തെരെഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിച്ചതാണ് വിയോജിപ്പിന് കാരണം. തൃശൂർ സീതറാം മിൽസിൽ പുതിയ പടത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്ന് സുനിൽ കുമാർ പറഞ്ഞു.


തന്റെ ചിത്രങ്ങൾ തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ഉപയോഗിച്ചത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നാണ് ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ടൊവിനോ തോമസ് വിശദീകരിച്ചത്. സ്ഥാനാർത്ഥികൾക്ക് തന്റെ വിജയാശംസകൾ നേരുന്നതായും ടൊവിനോ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്























