കോട്ടയം: കൂട്ടിക്കലിൽ രണ്ട് കുട്ടികളെ കാണാതായതായി പരാതി. ഏന്തയാർ സ്വദേശികളായ സാൻജോ, അമൃത് എന്നിവരെയാണ് കാണാതായത്. ഇരുവരും രാവിലെ സ്കൂളിലേക്ക് പോയതാണ്. സ്കൂള്‍ വിട്ട ശേഷം ഇവിടെ നിന്നും ഇറങ്ങിയ ഇവര്‍ വീട്ടിലെത്തിയില്ല. ഇരുവരും നാലാം ക്ലാസ് വിദ്യാർത്ഥികളാണ്. നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തുന്നു.
























