തിരുവനന്തപുരം: ബക്കറ്റിന്റെ മൂടി എടുക്കാൻ കിണറ്റിലിറങ്ങിയ യുവാവ് മരിച്ചു. അണ്ടൂർകോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം ഫിർദൗസ് വീട്ടിൽ അൻസർ (31) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 4 നാണ് സംഭവമുണ്ടായത്. 65 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ബക്കറ്റിന്റെ മൂടി വീഴുകയായിരുന്നു. ഇത് എടുക്കാനായി ഇറങ്ങിയ അൻസർ 4 തൊടി എത്തിയപ്പോഴേക്കും ശുദ്ധവായു കിട്ടാതെ കുഴഞ്ഞ് വീണു. ഭാര്യ സുറുമിയുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തി.


അഗ്നിരക്ഷാ സേനയെത്തി 2 മണിക്കൂർ കഠിന പരിശ്രമത്തിലാണ് അൻസറിനെ പുറത്തെടുത്തത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുവൈറ്റില്‍ വിസിറ്റിങ് വിസയില്‍ ജോലിതേടി പോയ അൻസർ ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. അതിനു മുൻപ് ടിപ്പർ ലോറി ഡ്രൈവറായിരുന്നു. ഭാര്യ സുറുമി സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ്. ഭാര്യ: സുറുമി. മക്കൾ: അയാൻ (5 വയസ്സ്), ഹവ്വ ജന്ന (4 മാസം).























