കൊല്ലം: ബസിന്റെ സമയം ചോദിച്ച യാത്രക്കാരനെ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മർദിച്ചു. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ ഗാര്‍ഡ് സുനില്‍ കുമാർ അറസ്റ്റിലായി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12നാണ് കൊട്ടാരക്കര സ്വദേശി ഷാജി മോന് മര്‍ദനമേറ്റത്. കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം ലിങ്ക് റോഡില്‍ വെച്ചായിരുന്നു സംഭവം.

ആറ്റിങ്ങലിലേക്ക് പോകുന്ന ബസിന്‍റെ സമയമാണ് അന്വേഷിച്ചത്. ബോര്‍ഡ് പോയി നോക്കടാ എന്നായിരുന്നു കെ.എസ്.ആർ.ടി.സി ജീവനക്കാരന്‍റെ മറുപടി. ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ ഗാര്‍ഡ് സുനില്‍കുമാര്‍ ഷാജിമോനെ റോഡിലേക്ക് വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നു. ഷാജി മോന്റെ പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസാണ് സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്.

























