കോതമംഗലം : കാട്ടാന കിണറ്റിൽ വീണിട്ട് 10 മണിക്കൂർ പിന്നിട്ടിട്ടും രക്ഷപ്പെടുത്താനായില്ല. ആന സ്വയം കരയ്ക്ക് കയറാൻ സാധ്യതയുണ്ടെന്നാണ് വനംവകുപ്പ് വിലയിരുത്തൽ. ആന കിണറിൻറെ തിട്ട ഇടിച്ചിട്ടു. എന്നാൽ സ്ഥലമുടമയുടെ എതിർപ്പുമൂലം രക്ഷാപ്രവർത്തനത്തിനായി മണ്ണുമാന്തിയന്ത്രം ഇതുവരെ കിണറിനടുത്തെത്തിക്കാനായില്ല. കൃഷി നശിക്കുമെന്നും ഭീമമായ നഷ്ടപരിഹാരം വേണമെന്നുമുള്ള നിലപാടിലാണ് സ്ഥലമുടമ.

മൂവാറ്റുപുഴ ആർഡിഒയുടെ നേതൃത്വത്തിൽ ചർച്ച നടക്കുകയാണ്. ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ആന കിണറ്റിൽപ്പെട്ടതിനെത്തുടർന്ന് 24 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ 1,2,3,4 വാർഡുകളിലാണ് നിരോധനാജ്ഞ.

























