കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവ് മരിച്ച നിലയിൽ. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. കേസിൽ ഉൾപ്പെട്ട വി. ആദിത്യന്റെ അച്ഛനാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പെരുവണ്ണ ജിഎൽപി സ്കൂൾ അധ്യാപകനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

























