തിരുവല്ല: ഫേസ് ബുക്ക്, യു ട്യൂബ്, ഇൻസ്റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന മാധ്യമ പ്രവർത്തകരും വ്ലോഗേഴ്സും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും ചേർന്നാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചത്. മീഡിയ ക്ലബ്ബ് എന്ന് പേരിട്ടിരിക്കുന്ന സംഘടന പ്രസ് ക്ലബ്ബിന് ഒരു ബദലായി മാറുകയാണ്. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പഴഞ്ചൻ രീതികളിൽ നിന്നും വർത്തമാന കാലഘട്ടത്തിന്റെ മുഖമായി മാറുകയാണ് മീഡിയ ക്ലബ്ബ്. പത്രസമ്മേളങ്ങൾ മീഡിയ ക്ലബ്ബിനെ അറിയിച്ച് നടത്തുമ്പോൾ, സംഘടനയിലുള്ള എല്ലാ അംഗങ്ങളുടെയും സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ അത് വാർത്തയാകും.

കേരളത്തിൽ തന്നെ ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് നിരവധി കൂട്ടായ്മകൾ ഉണ്ടെങ്കിലും പ്രസ് ക്ലബ്ബ് മാതൃകയിൽ ഇത്തരമൊരു കൂട്ടായ്മ ഇത് ആദ്യമാണ്.


തുടക്കത്തിൽ 15 അംഗങ്ങൾക്ക് മാത്രമാണ് മീഡിയ ക്ലബ്ബിൽ അംഗത്വം നൽകുന്നതെന്നും പിന്നീടത് 20 ഉയർത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
രക്ഷാധികാരി ; സഞ്ജു ശിവൻ
പ്രസിഡന്റ് ; ആർ ജെ സുമേഷ്
വൈസ് പ്രസിഡന്റുമാർ ; ഫിലിപ്പ് മാത്യു
ഷെറിൽ പി റ്റി
സെക്രട്ടറി ; രഞ്ജിത്ത് ഏബ്രഹാം തോമസ്
ജോ സെക്രട്ടറിമാർ ; ജിത്തു ജേക്കബ് ഏബ്രഹാം
ശ്രീജ പ്രസാദ്
ട്രഷറർ ; സൂരജ് കൃഷ്ണൺ
മീഡിയ ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം മെയ് 19 ന് നടക്കും.
പത്ര സമ്മേളനങ്ങൾ നടത്താൻ താൽപര്യപ്പെടുന്നവർക്ക് സെക്രട്ടറിയെ ബന്ധപ്പെടാവുന്നതാണ്.
ഫോൺ; 9400063901























