ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കൊച്ചി: എറണാകുളം – കോട്ടയം പാതയിൽ ഉദയംപേരൂർ പത്താംമൈലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഉദയംപേരൂർ കടവിൽ തൃക്കോവിൽ റോഡിൽ അരയവേലിയിൽ വീട്ടിൽ വിജയൻ മകൻ ഇന്ദുചൂഡൻ (21). ഉദയംപേരൂർ നടക്കാവ് കൊച്ചുപള്ളി കട്ടി പുല്ലു കാട്ട് വീട്ടിൽ അജേഷ് മകൻ ആദിത്യൻ (22) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പൂത്തോട്ട ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പത്താം മൈലിൽ റോഡിൻ്റെ നടുവിലുള്ള മീഡിയത്തിലിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾ എതിർ ദിശയിലൂടെ വരികയായിരുന്ന ബോലെറോ ജീപ്പിൽ ഇടിക്കുകയായിരുന്നു. രണ്ട് പേരും തൽക്ഷണം മരിച്ചു. ഫയർഫോഴ്സ് എത്തി റോഡ് വൃത്തിയാക്കി. ഇരുവരുടെയും മൃതദേഹങ്ങൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.