പത്തനംതിട്ട: വയനാട് ഉരുള്‍പൊട്ടൽ ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തിയ നടൻ മോഹൻലാലിന് എതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയയാള്‍ക്കെതിരെ കേസ്. ചെകുത്താൻ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അജു അലക്സ് എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. കേസെടുത്തതിന് പിന്നാലെ അജു ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ല എസ് എച്ച് ഒ ബി കെ സുനിൽ കൃഷ്ണൻ പറഞ്ഞു.
























