കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. മലപ്പുറംഅരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്.


ഉല്ലാസിന്റെ രണ്ടാം വിവാഹമണിത്. പരേതയായ ആശയ്ക്കും ഉല്ലാസിനും ഇന്ദുജിത്തും സൂര്യജിത്തും എന്നീ പേരുകളിലുള്ള രണ്ട് ആൺമക്കളുണ്ട്.























