ജെസ്നയെ ലോഡ്ജിൽ വച്ച് കണ്ടെന്ന വെളിപ്പെടുത്തൽ ; അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുന്നുവെന്ന് പിതാവ്

പത്തനംതിട്ട: ജെസ്നയെ ലോഡ്ജിൽ വച്ച് കണ്ടെന്ന മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ നിഷേധിച്ച് ജെസ്നയുടെ പിതാവ്. മുണ്ടക്കയം സ്വദേശിനി പറഞ്ഞത് തെറ്റാണെന്നും അന്വേഷണം വഴിതെറ്റിക്കാനാണ് അവരുടെ ശ്രമമെന്നും പിതാവ് പറ‍ഞ്ഞു. ജെസ്ന തിരോധാനം സിബിഐ കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘സ്ത്രീയോ സ്ത്രീയുടെ സുഹൃത്തോ ആയ ഒരാൾ ശനിയാഴ്ച വിളിച്ചിരുന്നു. ഇവർ പറഞ്ഞ കാര്യങ്ങൾ വച്ച് തന്റെ സുഹൃത്ത് അന്വേഷിച്ചു. എന്നാൽ അത് തെറ്റാണെന്ന് തെളിഞ്ഞു.’’– ജെസ്നയുടെ പിതാവ് പറഞ്ഞു. മുണ്ടക്കയം സ്വദേശിനിയുടേത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.