അമ്മയ്ക്ക് എതിരെയും അശ്ലീല കമന്റുകൾ; കേസ് കൊടുത്ത് ​ഗോപി സുന്ദർ

ഫേസ്ബുക്കിലിട്ട പോസ്റ്റിന് അശ്ലീല കമന്റുകളിട്ട ആളിനെതിരെ കേസ് കൊടുത്ത് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. സുധി എസ് നായർ എന്ന ഫേസ്ബുക്ക് ഉപയോക്താവിനെതിരെ ആണ് ​ഗോപി സുന്ദർ പരാതി നൽകിയിരിക്കുന്നത്. തന്റെ അമ്മയ്ക്ക് എതിരെയും അശ്ലീല കമന്റുകൾ ചെയ്തുവെന്നും പരാതിയിൽ പറയുന്നുണ്ട്. സൈബർ പൊലീസിന് നൽകിയ പരാതിയുടെ പകർപ്പ് ​ഗോപി സുന്ദർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.