തിരുവനന്തപുരത്ത് 13 കാരിയെ കാണാനില്ല

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് പതിമൂന്നുകാരിയെ കാണാതായി. കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിൻ ബീ​ഗത്തെയാണ് കാണാതായത്. അയൽ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടർന്നു കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.

കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ കഴക്കൂട്ടം പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ‌‌