ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉള്ളിടത്തോളം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല; മഞ്ജു വാര്യർ

കോഴിക്കോട്: ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് നടി മഞ്ജു വാര്യർ. കോഴിക്കോട് താമരശ്ശേരിയില്‍വച്ചായിരുന്നു മഞ്ജുവിന്റെ പ്രതികരണം. നടൻ ടൊവിനോയും അവർക്കൊപ്പമുണ്ടായിരുന്നു.

താനും ടൊവിനോയും ഇന്നിവിടെ നിൽക്കാൻ കാരണമായത് മലയാള സിനിമയാണെന്ന് മഞ്ജു വാര്യർ വ്യക്തമാക്കി. ‘മലയാള സിനിമയെ സംബന്ധിച്ച് സങ്കടകരമായ ഘട്ടത്തിലാണ് ഞങ്ങൾ ഇവിടെ വന്നത്. ആ കാർമേഘങ്ങളൊക്കെ ഒഴിയട്ടെ. എല്ലാം കലങ്ങി തെളിയട്ടെയെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

എമ്പുരാന്റെ ഷൂട്ടിങ് തകൃതിയായി നടക്കുന്നുണ്ട്. ഈ വരുന്ന പതിനാറാം തീയതി മുതൽ താനും ആ ചിത്രത്തിന്റെ ഭാ​ഗമാകുമെന്നും മഞ്ജു വാര്യർ പറഞ്ഞു.

സൈജു ശ്രീധരൻ സംവിധാനം ചെയ്ത ഫൂട്ടേജ് ആണ് മഞ്ജു വാര്യരുടേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രം.