നടൻ വിനായകനെ വിമാനത്തവാളത്തിൽ CISF ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്‌തു

ഹൈദരാബാദ് വിമാനത്തവാളത്തിൽ നടൻ വിനായകനെ കയ്യേറ്റം ചെയ്‌തെന്ന് ആരോപണം. കേന്ദ്ര വ്യവസായ സുരക്ഷാസേന(CISF) ഉദ്യോഗസ്ഥരാണ് ആണ് കയ്യേറ്റം ചെയ്‌തത്‌. കൊച്ചിയിൽ നിന്നും ഗോവയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. നടനെ തടഞ്ഞു വച്ചിരുന്നു. വിഷയത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികെയാണ്.

ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.