നടിയും മകളുമായ അഹാനയെക്കുറിച്ച് അമ്മ സിന്ധു കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രന്ധേയമാകുന്നു. അഹാനയെപ്പോലെയൊരു മകൾ എല്ലാ അമ്മമാർക്കും ഉണ്ടാകണമെന്ന് സിന്ധു കുറിച്ചു. കുടുംബസമേതം നടത്തിയ ബാലി യാത്രയുടെ ഓർമകളിലാണ് സിന്ധുവിൻ്റെ കുറിപ്പ്.

‘സാഹസികതകൾ എൻ്റെ ജീവിതത്തിൻ്റെ ഭാഗമല്ല. ഊട്ടിയിലെ ബോർഡിങ് സ്കൂളിലായിരുന്നപ്പോൾ ആവശ്യത്തിന് സാഹസികതകളിൽ ഏർപ്പെട്ടിരുന്നു. എന്നാൽ എനിക്കിഷ്ടമുള്ളതെല്ലാം ചെയ്യാൻ എൻ്റെ ആരോഗ്യം ഇപ്പോൾ അനുവദിക്കാറില്ല. എന്നാൽ ഈ ബാലി യാത്രയിൽ, കുട്ടികളുടെ നിർബന്ധത്താൽ എല്ലാ ഭയത്തേയും എനിക്ക് തോൽപ്പിക്കാൻ സാധിച്ചു.


അമ്മൂ, എല്ലാ അമ്മമാർക്കും നിന്നെപ്പോലെ ഒരു കുട്ടി ഉണ്ടാവണം. എൻ്റെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷം നൽകാൻ നീ ശ്രമിച്ചു. ഓരോരോ ചുവടുകൾ വെച്ച് ആയിരം പടികളിൽ കയറുമ്പോഴും നീ എനിക്കൊപ്പം നിന്നു. വീഴുമെന്നു തോന്നിയപ്പോഴൊക്കെ പുറകിൽ താങ്ങായി നീ ഉണ്ടായിരുന്നു. കടൽത്തിരകളിൽ നിൽക്കുമ്പോൾ നീയെന്നെ മുറുക്കിപ്പിടിച്ചു. ജീവിതം മുഴുവനും ഓർമിക്കാനുള്ളത് നീ സമ്മാനിച്ചു. നന്ദി അമ്മു. എന്നെ സഹായിച്ചതിന് ഓസിക്കും ഇഷാനിക്കും ഹൻസുവിനും അശ്വിനും നന്ദി’, സിന്ധു കുറിച്ചു.























