മല്ലികാ സുകുമാരന്റെ ജന്മദിനം ആഘോഷമാക്കി പൃഥ്വിരാജും ഇന്ദ്രജിത്തും. പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ്, പേരക്കുട്ടികളായ പ്രാർഥന, നക്ഷത്ര, അലംകൃത എന്നിവരും ആഘോഷപരിപാടികളിൽ ഒത്തുചേർന്നു. മല്ലികയുടെ കൊച്ചിയിലെ ഫ്ലാറ്റിൽവച്ചായിരുന്നു പിറന്നാൾ ആഘോഷം.

‘‘കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകൾ. എല്ലായ്പ്പോഴും പതിനാറുകാരി ആയിരിക്കട്ടെ അമ്മ,’’ എന്നായിരുന്നു ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. മല്ലികാ സുകുമാരന്റെ കുടുംബചിത്രം ആരാധകർ ഏറ്റെടുത്തു. ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും മല്ലിക സുകുമാരന് പിറന്നാൾ ആശംസകൾ നേർന്നു.

























