സോണിയ ഗാന്ധി വയനാട്ടിലേക്ക്. രാഹുൽ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടിൽ എത്തും. സ്വകാര്യ സന്ദർശനം എന്നാണ് വിവരം. ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്.

സോണിയാഗാന്ധിയുടേത് സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമാണെങ്കിലും നേതാക്കന്മാരെയും കാണുമെന്നാണ് വിവരം. രണ്ടുദിവസം മുമ്പാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയത്. വയനാട്ടിലെത്തിയ പ്രിയങ്ക സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു.

























