കൊച്ചി: പോലീസിന് നേരേ നഗ്നതാപ്രദർശനം നടത്തിയ കാപ്പ കേസ് പ്രതി തൃശ്ശൂർ ആലപ്പാടൻവീട്ടിൽ സ്റ്റെജിൻ സ്റ്റാൻലിയെ (34) സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ൈവകീട്ട് എറണാകുളം ജനറൽ ആശുപത്രിയിലാണ് സംഭവം.

വഴിയിൽ ബഹളമുണ്ടാക്കിയതിനാണ് സ്റ്റെജിനെ പിടികൂടിയത്. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ വെച്ച് പോലീസിനോട് കയർക്കുകയും നഗ്നതാപ്രദർശനം നടത്തുകയുമായിരുന്നു. ലൈംഗികാധിക്ഷേപത്തിനാണ് സ്റ്റെജിന്റെ പേരിൽ കേസെടുത്തിരിക്കുന്നത്. ഇയാൾ തൃശ്ശൂരിലെ കാപ്പ കേസ് പ്രതിയാണെന്ന് സെൻട്രൽ പോലീസ് പറഞ്ഞു.

























