തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില 90,000ലേക്ക്. ഇന്ന് പവന് 920 രൂപ വർധിച്ചതോടെ 89,000 കടന്നിരിക്കുകയാണ് സ്വർണവില. 89,480 രൂപയാണ് പുതിയ സ്വർണവില. ഗ്രാമിന് 115 രൂപയാണ് വർധിച്ചത്. 11,185 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. സെപ്റ്റംബർ 9 നാണ് സ്വർണവില ആദ്യമായി 80,000 പിന്നിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ദിവസവും റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

























