മുംബൈ: നവിമുംബൈയിലെ വാഷിയിൽ അപ്പാർട്മെന്റ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ 4 പേർ മരിച്ചു. ഇതിൽ 6 വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു. തിരുവനന്തപുരം സ്വദേശികളായ പൂജ ഭർത്താവ് സുന്ദർ, മകൾ വേദിക എന്നിവരാണ് മരിച്ചത്. വാഷിയിലെ സെക്ടർ 14ലെ റഹേജ റസിഡൻസിയിലെ പത്താം നിലയിലാണ് തീപിടിത്തമുണ്ടായത്.

പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. തീ അതിവേഗം 11, 12 നിലകളിലേക്ക് പടർന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റ പത്തിലേറെപ്പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലെത്തിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടവിലാണ് അഗ്നിശമനസേനയ്ക്ക് തീയണയ്ക്കാനായത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

























