താലി മാല കാണ്മാനില്ല’, പരാതിയുമായി കോൺഗ്രസ് നേതാവ് വീണ എസ് നായർ

തിരുവനന്തപുരം: താലി മാല നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് നേതാവ് വീണ എസ് നായർ. ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അംഗം വീണ എസ് നായർ വിവരം പങ്കുവച്ചത്. ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 26-ാം തീയതി രാത്രി പത്തരയ്ക്ക് ശേഷമാണ് മാലയും താലിയും കാണാതായതെന്ന് കുറിപ്പിൽ പറയുന്നു.

നഷ്ടപ്പെട്ട സാധനങ്ങൾ ആരുടെയെങ്കിലും കൈയിൽ കിട്ടിയിട്ടുണ്ടെങ്കിൽ അറിയിക്കണം. വിൽപനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയിൽ പെടുന്നെങ്കിൽ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ അറിയിക്കണം എന്ന അഭ്യർഥനയും കോൺഗ്രസ് നേതാവ് കുറിപ്പിൽ പറയുന്നു. മാല നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ് വീണ എസ് നായർ.

ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂർണരൂപം-

’26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം എന്റെ മാലയും താലിയും കാണ്മാനില്ല. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരുടെയെങ്കിലും കയ്യിൽ ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. മാലയുടെ ചിത്രം ചുവടെ ചേർക്കുന്നു. വില്പനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയിൽ പെടുന്നെങ്കിൽ പൂജപ്പുര പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Contact @തിലകൻ 8921285681′, എന്നാണ് വീണ ഫേസ്ബുക്കിൽ കുറിച്ചത്.