ശിശുദിനത്തിൽ മക്കളുടെ ചിത്രം പങ്കുവച്ച് നടൻ മനോജ് കെ ജയൻ. ‘തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ, സന്തോഷകരമായ കാഴ്ച്ച’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്. കുഞ്ഞാറ്റ, ആശയുടെ മകൾ, മനോജിന്റെയും ആശയുടെയും മകൻ എന്നിവരെ ചിത്രങ്ങളിൽ കാണാം.

മൂന്നു മക്കളെയും ഒരുപോലെ സ്നേഹിക്കുന്ന മനോജിനെ പ്രശംസിച്ച് നിരവധിപ്പേർ എത്തുകയുണ്ടായി. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് മനോജിന്റെ ഭാര്യ കഴിഞ്ഞ കുറച്ചുനാളായി വിദേശത്താണ് താമസം. ഷൂട്ടിങ് തിരക്ക് ഒഴിയുമ്പോൾ മനോജും ഇടയ്ക്ക് അവിടേക്കു യാത്ര നടത്തും. വിദേശത്തു പഠനം പൂർത്തിയാക്കിയ കുഞ്ഞാറ്റ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

























