തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും 95,000ന് മുകളിൽ. ഇന്ന് പവന് ഒറ്റയടിക്ക് 1000 രൂപ വർധിച്ചു. 95,200 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 125 രൂപയാണ് വർധിച്ചത്. 11900 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 90,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്നിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വർണവില. പിന്നീട് പടിപടിയായി വില ഉയർന്ന് 13ന് 94,000ന് മുകളിൽ എത്തുകയായിരുന്നു. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരം.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

























