ശബരിമല സ്വർണക്കൊള്ളയിൽ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം; ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ അന്താരാഷ്ട്ര കൊള്ളക്കടത്തു സംഘമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം വ്യക്തമാക്കി രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്തു നൽകി. പുരാവസ്തു കള്ളക്കടത്തു സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം. ഈ സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറാണെന്നും രമേശ് ചെന്നിത്തല കത്തിൽ അറിയിച്ചിട്ടുണ്ട്. സ്വർണക്കൊള്ളയിൽ 500 കോടിയുടെ ഇടപാടു നടന്നു. ഓപ്പറേഷനെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെക്കുറിച്ച് വിവരം നൽകാം. ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യസംഘാടകർ ഇപ്പോഴും പുറത്തുതന്നെയാണെന്നും ചെന്നിത്തല കത്തിൽ സൂചിപ്പിച്ചു. എസ്‌ഐടിയുടെ മേൽനോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിനാണ് കത്തു നൽകിയത്.

ശബരിമലയിൽ നിന്നും കടത്തിയ സ്വർണപ്പാളികൾ രാജ്യത്തിനു വെളിയിൽ പോയിട്ടുണ്ട്. അതുകൊണ്ടാണ് സ്വർണപ്പാളികൾ എസ്‌ഐടിക്ക് കണ്ടെത്താൻ കഴിയാത്തത്. തനിക്കു ലഭിച്ച വിവരങ്ങൾ സ്വന്തം നിലയ്ക്ക് കൂടി അന്വേഷിച്ച് വസ്തുതയാണെന്ന് ബോധ്യപ്പെട്ടു. തനിക്ക് വിവരം നൽകിയ ആളെ എസ്‌ഐടിയുടെ അന്വേഷണവുമായി സഹകരിപ്പിക്കാം. കോടതിയിൽ മൊഴി നൽകാനും താൻ തയ്യാറാണെന്നും ചെന്നിത്തല അറിയിച്ചിട്ടുണ്ട്.

സ്വർണക്കൊള്ളയിൽ ചില വലിയ വ്യവസായികൾക്കും പങ്കുണ്ട്. ചില റാക്കറ്റുകളും ഈ കൊള്ളയിൽ സഹകരിച്ചിട്ടുണ്ട്. അറസ്റ്റിലായവർ കൂട്ടുപ്രതികൾ മാത്രമാണ്. മുഖ്യപ്രതികൾ ഇപ്പോഴും അന്വേഷണത്തിനും വെളിയിലാണ്. തനിക്ക് ലഭിച്ച വിവരങ്ങൾ പൊതുജനങ്ങളുടെ മധ്യത്തിൽ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നില്ല എന്നും രമേശ് ചെന്നിത്തല എസ്‌ഐടിയെ അറിയിച്ചിട്ടുണ്ട്. മുഖ്യപ്രതികൾ ഇപ്പോഴും അന്വേഷണത്തിനും വെളിയിലാണ്. തനിക്ക് ലഭിച്ച വിവരങ്ങൾ പൊതുജനങ്ങളുടെ മധ്യത്തിൽ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നില്ല എന്നും രമേശ് ചെന്നിത്തല എസ്‌ഐടിയെ അറിയിച്ചിട്ടുണ്ട്.