സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത് നടി ഭാവന. മുഖ്യമന്ത്രിക്കൊപ്പമുള്ള ഭാവനയുടെ ചിത്രം മന്ത്രി വി. ശിവൻകുട്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം’ എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്.

മതനേതാക്കൾ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കെടുക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ ഗോവയിലായതിനാൽ വിരുന്നിൽ പങ്കെടുക്കില്ല. പകരം, ലോക്ഭവനിൽ നടക്കുന്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും.

























