‘ഭഭബ’ 100 ദിവസം ഓടിയാൽ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ നേർന്നിട്ടുണ്ട്: കലാമണ്ഡലം സത്യഭാമ

ദിലീപ് നായകനായെത്തിയ ‘ഭഭബ’ കേരളത്തിൽ നൂറ് ദിവസം ഓടുമെന്ന പ്രവചനവുമായി കലാമണ്ഡലം സത്യഭാമ. ചിത്രം 100 ദിവസം ഓടിയാൽ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ നേർന്നിട്ടുണ്ടെന്നും സത്യഭാമ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.‘‘പ്രാർഥനകൾ ഫലം കണ്ടു. ദിലീപിന്റെയും,സുഹൃത്തുകളുടെയും ഇന്ന് ഇറങ്ങിയ സിനിമ മലയാളികൾ ഏറ്റെടുത്തിരിക്കുന്നു. നൂറ് ശതമാനം എന്റർടെയ്ൻമെന്റ് പെർഫോമൻസ് എന്നാണ് എറണാകുളത്തുള്ള ഗീതാഞ്ജലി പറയുന്നത്.

ഏറ്റവും ചുരുങ്ങിയത് 100 ദിവസം ഓടുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ട്. 100 ദിവസം ഓടിയാൽ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ ഞാൻ നേർന്നിട്ടുണ്ട്.10 ശതമാനം വരുന്ന അവൾക്കൊപ്പം മനുഷ്യരെ, 90 ശതമാനം വരുന്ന ‘അവനൊപ്പം’ മനുഷ്യർ കണ്ടം വഴി ഓടിച്ച മനോഹര കാഴ്ചയാണ് കേരളത്തിലെ ഒട്ടുമിക്ക സിനിമ പ്രദർശന കേന്ദ്രങ്ങളിലും കാണുന്നത്.’’–സത്യഭാമയുടെ വാക്കുകൾ.

നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മിയെയും മറ്റൊരു പോസ്റ്റിൽ സത്യഭാമ രൂക്ഷമായി വിമർശിച്ചു. ‘‘ഭാഗ്യലക്ഷ്മി ഇനി പുറത്തിറങ്ങുമ്പോൾ തലയിൽ ഒരു മുണ്ട് ഇടാൻ മറക്കണ്ട. ഇല്ലേൽ ഇന്നത്തെ കുട്ടികൾ യഥാർഥ ഡബ്ബിങ് പഠിപ്പിക്കും.’’–‘ഭഭബ’യുടെ തിയറ്റർ പ്രതികരണങ്ങളുടെ വിഡിയോ പങ്കുവച്ച് സത്യഭാമ കുറിച്ചു.