വയനാട്: പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്. പുഴയോരത്തു നിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. സഹോദരിയോടൊപ്പം വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു.

അതിനിടെ വയനാട് ഉൾവനത്തിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ട സംഭവത്തിൽ കടുവയെ കണ്ടെത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും വനം വകുപ്പ് നടപടികൾ ആരംഭിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയ ഉന്നതിയിൽ താമസിക്കുന്ന ആളാണ് മരണപ്പെട്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനും മറ്റ് തുടർനടപടികളും വനം വകുപ്പ് നടത്തുന്നതാണ്.

























