തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 48 കാരൻ റോഡരികിൽ തൂ*ങ്ങി മരിച്ച നിലയിൽ. നെയ്യാറ്റിൻകര സ്വദേശി ദിലീപാണ് മരിച്ചത്. മരത്തിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര ഗ്രാമം എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിൻകര ടൗണിൽ മൊബൈൽ ഷോപ്പ് നടത്തിവരികയാണ് ദിലീപ്. കട സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്.

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് വീട്ടിൽ നിന്ന് ഇറങ്ങിയ ദിലീപ് രാത്രി തിരിച്ചെത്തിയിരുന്നില്ല. രാത്രി വൈകിയും എത്താത്തിനെ തുടർന്ന് ബന്ധുക്കൾ തെരച്ചിൽ ഉൾപ്പെടെ നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. കടബാധ്യതെയെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ദിലീപിന് 27 ലക്ഷത്തോളം കടമുണ്ടായിരുന്നു എന്ന് ബന്ധുക്കൾ തന്നെ പറയുന്നു.

























