തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അടക്കമുള്ള 15 അംഗ സംഘമാണ് ക്ഷേത്രത്തിൽ എത്തിയത്. നായകൻ സൂര്യകുമാർ യാദവ്, ആക്സർ പട്ടേൽ, റിങ്കു സിംഗ്, വരുൺ ചക്രവർത്തി, അഭിഷേക് ശർമ തുടങ്ങിയ ഇന്ത്യൻ മുൻനിര താരങ്ങളാണ് ശ്രീപത്മനാഭ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. താരങ്ങൾ അടക്കമുള്ള 15 അംഗസംഘത്തെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു. കനത്ത സുരക്ഷയിലാണ് സംഘം ക്ഷേത്രദർശനം നടത്തിയത്. താരങ്ങൾ പ്രത്യേക വഴിപാടുകൾ നടത്തിയെന്നാണ് സൂചന.

നാളെ നടക്കുന്ന ഇന്ത്യ 20 പരമ്പരയിലെ അവസാന മത്സരത്തിനായി ഇന്നലെയാണ് ഇന്ത്യൻ ന്യൂസിലാൻഡ് താരങ്ങൾ തലസ്ഥാനത്തെത്തിയത്. വൈകുന്നേരത്തോടുകൂടി ടീം അവസാനഘട്ട പരിശീലത്തിനിറങ്ങും. നാളെ വൈകുന്നേരം 7 മണിക്കാണ് ഇന്ത്യ-ന്യൂസിലാൻഡ് ടി20 പരമ്പരയിലെ അവസാന മത്സരം. മൂന്നു മത്സരങ്ങൾ വിജയിച്ച് ഇന്ത്യൻ ടീം പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

























