ശബരിമല സ്വർണക്കൊള്ള : എസ് ജയശ്രീക്ക് മുൻകൂർ ജാമ്യം

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യം. സ്ത്രീയെന്ന പരിഗണന നൽകിയാണ് സുപ്രീം കോടതി ജയശ്രിക്ക് ജാമ്യം അനുവദിച്ചത്. ആരോഗ്യകാരണങ്ങൾ ചുണ്ടിക്കാണിച്ചായിരുന്നു ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അതുകൂടി കണക്കിലെടുത്താണ് ജാമ്യം നൽകിയിരിക്കുന്നത്. കേസിലെ മറ്റ് ഏഴ് പ്രതികളും ജാമ്യത്തിലാണെന്ന് ജയശ്രീ സുപ്രീം കോടതിയെ അറിയിച്ചു. ശബരിമലയിൽ ജോലി ചെയ്തിട്ടില്ലെന്നും അവിടെ പോകുക പോലും ഉണ്ടായിട്ടില്ലെന്നും സ്വർണപ്പാളികൾ പുറത്തുകൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നും ജയശ്രീക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കേസിൽ ജയശ്രീയെ കസ്റ്റഡിയിൽ ആവശ്യമുണ്ടോയെന്ന് കോടതി ആരായുകയും ചെയ്തു. കേസിൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സർക്കാർ വാദം. എന്നാൽ സ്ത്രീയാണെന്ന പ്രത്യേക ആനൂകൂല്യം മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിന് പിന്നാലെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. എസ്‌ഐടി ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശം നൽകി. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലകക്കേസിൽ റിമാൻഡിലായതിനാൽ പത്മകുമാർ ജയിലിൽ തന്നെ തുടരും.