മദ്യലഹരിയിൽ സംഘർഷം, യുവാവ് കൊല്ലപ്പെട്ടു; നാലുപേർ കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിലെ എഴുപുന്നയിൽ മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. കുമ്പളങ്ങി സ്വദേശി നിതിൻ കൃഷ്ണനാണ് മരിച്ചത്. എഴുപുന്ന കരുമാഞ്ചേരി സ്വദേശികളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബാറിലെത്തി മദ്യപിച്ച ശേഷം പുറത്തിറങ്ങി മടങ്ങുകയായിരുന്നു മരിച്ച നിതിൻ.

ഈ സമയത്ത് പുറത്ത് വാക്കുതർക്കവും സംഘർഷവും നടക്കുന്നുണ്ടായിരുന്നു. പിന്നീട് ഈ സംഘർഷത്തിൽ നിതിനും ചേർന്നു. അടിപിടിക്കിടെയാണ് നിതിന് പരിക്കേറ്റത്. സംഘർഷശേഷം ഒരാൾ വീണുകിടക്കുന്നത് കണ്ട ബാർ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും നിതിൻ മരിച്ചിരുന്നതായാണ് വിവരം.