ന്യൂഡൽഹി: തന്റെ അറിവോ സമ്മതമോ ഇല്ലാതെ രൂപവും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. നടന്റെ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി അനുകൂല നടപടി സ്വീകരിച്ചു.

വ്യക്തിത്വ അവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും കോടതി നിർദേശം നൽകി. ലിങ്കുകൾ നീക്കിയ വിവരം നാല് മണിക്ക് മുൻപ് അറിയിക്കണമെന്നും കോടതി നിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

























