സൈബർ അധിക്ഷേപം; പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാർ

സൈബർ അധിക്ഷേപം നടത്തിയതിന് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാർ. രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന് എതിരെയാണ് രണ്ടാമത്തെ കേസിലെ അതിജീവിത പരാതി നൽകിയത്. പ്രാഥമിക പരിശോധന നടത്തിയ ശേഷമായിരിക്കും പരാതികളിൽ കേസ് എടുക്കുക. രണ്ടാം കേസിലെ അതിജീവിതയാണ് രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാന് എതിരെ പരാതി നൽകിയത്. മൂന്നാം കേസിലെ അതിജീവിത രണ്ടു പരാതികൾ നൽകി. ഈ പരാതിയിൽ നിയാസ് മലബാറി അടക്കമുള്ളവർക്ക് എതിരെ പരാമർശമുണ്ട്. കർശന നടപടി എടുക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി.

അന്വേഷണ ഉദ്യോഗസ്ഥർ പോലീസ് ആസ്ഥാനത്ത് ഇന്നലെ യോഗം ചേർന്നു. പ്രാഥമിക പരിശോധന നടത്തി കേസ് എടുക്കും. ആദ്യ പരാതി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. രണ്ടും മൂന്നും പരാതികൾ കാസർകോട്,പത്തനംതിട്ട സൈബർ പോലീസ് അന്വേഷിക്കും.