രാജകുടുംബത്തെ അപമാനിച്ചു; പരാതിയുമായി തിരുവിതാംകൂർ രാജകുടുംബം

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റ് വഴി അപകീർത്തിപ്പെടുത്തിയെന്ന് പരാതിയുമായി തിരുവിതാംകൂർ രാജകുടുംബം. സിറ്റി പൊലീസ് കമ്മീഷണർക്ക് തിരുവിതാംകൂർ രാജകുടുംബം പരാതി നൽകിയത്.

വീരപത്‌മനാഭ ഗൗതം എന്ന വ്യക്തിക്കെതിരെയാണ് പരാതി. രാജകുടുംബത്തെ അപമാനിക്കുന്ന വിധം തെറ്റായ പ്രചരണം നടത്തുന്നുവെന്നാണ് പരാതി. തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗമായ ഗൗരിപാർവ്വതി ഭായാണ് പരാതി നൽകിയത്.