ടെലിവിഷൻ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായി. ഗുരുവായൂർവച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. പത്തരമാറ്റ് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്.

മക്കൾ എന്റെ കൂടെ വേണം അവരെയും അക്സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയതെന്ന് ദിവ്യ പറയുന്നു. ആദ്യ വിവാഹം പരാജയം ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല. ഒളിച്ചോട്ടം ആയിരുന്നു. എന്നാൽ ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫർട്ട് ആണെന്ന് ഉറപ്പായ ശേഷം ആണ് വിവാഹത്തിനെക്കുറിച്ച് തീരുമാനിച്ചത്. അവർക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സ്നേഹം അദ്ദേഹം നൽകുന്നുണ്ടെന്നും ദിവ്യ പറയുന്നു.

























