നടി ജനനി അയ്യർ വിവാഹിതയായി

തമിഴ് നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ. വർഷങ്ങളായുള്ള നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു സായി. വിവാഹ ചിത്രങ്ങൾ നടി പ്രേക്ഷകർക്കായി പങ്കുവച്ചു.‘അവൻ ഇവൻ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജനനി തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ത്രി ഡോട്‌സ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യർ മലയാളത്തിലേക്ക് എത്തിയത്.

പിന്നീട് ‘കൂതറ’ എന്ന ചിത്രത്തിലും തിളങ്ങി. ത്രി ഡോട്‌സും കൂതറയും കൂടാതെ, സെവൻത് ഡേ, ഇത് താണ്ടാ പൊലീസ്, മാ ചു ക എന്നീ ചിത്രങ്ങളിലും ജനനി അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് തമിഴ് സീസൺ 2വിൽ തേർഡ് റണ്ണറപ്പായിരുന്നു താരം.