ഞാൻ ആദ്യമായി സന്തോഷം കൊണ്ടു കരഞ്ഞു: ദിയ കു‍ഞ്ഞിനെ കയ്യിലെടുത്ത് അഹാന

സഹോദരി ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം പങ്കുവച്ച് അഹാന കൃഷ്ണ. സന്തോഷം കൊണ്ട് തന്റെ കണ്ണുനിറഞ്ഞെന്ന് അഹാന പറയുന്നു. കുഞ്ഞിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് സുദീർഘമായ കുറിപ്പും അഹാന എഴുതിയിട്ടുണ്ട്.

‘‘എപ്പോഴെങ്കിലും സന്തോഷ കണ്ണുനീർ അനുഭവിക്കാൻ കഴിയുമോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സങ്കടമോ കോപമോ പ്രകടനമാക്കാനുള്ള വികാരം മാത്രമായിരുന്നു കണ്ണുനീർ. സന്തോഷത്തിന് ഒരിക്കലും എന്നിൽ കണ്ണുനീർ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ ജൂലൈ 5 ന് വൈകുന്നേരം 7.16 ന് എന്റെ സഹോദരി അവളുടെ മകനെ പ്രസവിച്ചു, അവൻ ഈ ലോകത്തിലേക്ക് വരുന്നത് ഞാൻ കണ്ടു. മനുഷ്യജന്മം എന്ന മാജിക്കൽ സർറിയൽ അദ്ഭുതം ഞാൻ കണ്ടു. നീയോം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒന്നിലധികം വഴികളിൽ എന്നെ അദ്ഭുതപ്പെടുത്തി. എന്റെ ജീവിതത്തിൽ ആദ്യമായി, സന്തോഷ കണ്ണീരിൽ ഞാൻ ആനന്ദം അനുഭവിച്ചു. അവന്റെ ചെറിയ പാദങ്ങൾ, അവന്റെ ഗന്ധം, അവന്റെ ചുണ്ടുകൾ, കണ്ണുകൾ എല്ലാം ഇഷ്ടമാണ്, വരും വർഷങ്ങളിൽ അവനെക്കുറിച്ചുള്ള എല്ലാത്തിലും ഇഷ്ടപ്പെടാനായി കാത്തിരിക്കുന്നു. ജൂലൈ അ‍ഞ്ചിന് രാത്രി 7.16ന് ആയിരുന്നു കുഞ്ഞിന്റെ ജനനം. നിയോം അശ്വിൻ കൃഷ്ണയെന്നാണ് ഇരുവരും മകന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് ഓമനപ്പേര്. കുഞ്ഞിനുള്ള പേര് അമ്മ കണ്ടെത്തുമെന്നാണ് ദിയ നേരത്തെ പറഞ്ഞിരുന്നത്.