പ്രേഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ അഹാന പങ്കുവച്ച വീഡിയോയ്ക്ക് വന്ന കമന്റുകളും താരം നൽകിയ മറുപടികളുമെല്ലാമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കഴിഞ്ഞ വർഷം നടന്ന നല്ല കാര്യങ്ങൾ കോർത്തിണക്കി ഒരു വിഡിയോ അഹാന പങ്കുവച്ചിരുന്നു. അത് അവസാനിക്കുന്നത് നിർമാണ ഘട്ടത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ചിത്രവുമായാണ്. ആ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഒരു പ്രേക്ഷക ‘പുതിയ വീട്ടിലേക്ക് മാറുകയാണോ? വീടുപണി തുടങ്ങിയോ?’ എന്ന് ചോദിച്ചത്.‘‘ചില കാര്യങ്ങൾ നടന്നുകഴിഞ്ഞു മാത്രമല്ലേ നമ്മൾ പറയാറുള്ളൂ? കുറച്ചു സമയം കൂടി കഴിഞ്ഞ വിശദമായി അത് പറയാം. വീടാണോ മറ്റെന്തിങ്കിലുമാണോ എന്ന് ഇപ്പോൾ വെളിപ്പെടുത്താൻ ആകില്ല,’’ അഹാന മറുപടിയായി പറഞ്ഞു.


ഈ വർഷം വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘‘ചിലപ്പോൾ ഒരു വർഷത്തിനുള്ളിൽ ഉണ്ടാകും’’ എന്ന് പറഞ്ഞെങ്കിലും അത് തിരുത്തി ‘‘ഇല്ല, രണ്ടു വർഷത്തിനുള്ളിൽ എന്തായാലും വിവാഹം കാണുമെന്നും നടി ഉത്തരം നൽകി.























