തന്റെ വിശേഷങ്ങൾ എല്ലാംതന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നയാളാണ് ഗായിക അമൃത സുരേഷ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ അമൃത പങ്കുവെച്ച ചിത്രവും അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്. ക്ഷേത്രത്തിൽ നിന്നും പ്രാർഥനയ്ക്കു ശേഷം പൂവും പ്രസാദവും വാങ്ങി പുറത്തിറങ്ങുന്ന ചിത്രമാണ് അമൃത പങ്കുവെച്ചത്.

ഒരു ചിത്രത്തിൽ കൂപ്പുകൈയുടെ ഇമോജിയാണ് നൽകിയിരിക്കുന്നത്. മറ്റൊന്നിൽ ‘സ്നേഹം പ്രാർത്ഥനകൾ’ എന്നും കുറിച്ചിരിക്കുന്നു. ക്ഷേത്രമുറ്റത്ത് നിൽക്കുന്ന ചിത്രമാണ് അമൃത പങ്കുവെച്ചത്. കയ്യിൽ പൂവും പ്രസാദവും നെറ്റിയിൽ ചന്ദനവും ചാർത്തിയാണ് അമൃതയുടെ നിൽപ്പ്.


പ്രസാദം പിടിച്ച് ചിരിച്ച മുഖത്തോടുകൂടിയുള്ള അമൃതയുടെ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.























