ഫേസ്‌ക്രീം മാറ്റിവെച്ചതിൽ തർക്കം; അമ്മയെ മർദിച്ച് വാരിയെല്ല് തകർത്ത് മകൾ, അറസ്റ്റ്

എറണാകുളം: പനങ്ങാട് ഫേസ്‌ക്രീം മാറ്റി വച്ചെന്നാരോപിച്ച് മാതാവിനെ മർദിച്ച് വാരിയെല്ല് തകർത്ത മകൾ പിടിയിൽ. കൊലപാതകം, കഞ്ചാവ് കേസുകളിലെ പ്രതിയാണ് നിവ്യ. ഫേസ്‌ക്രീം നോക്കിയ സമയത്ത് അത് കണ്ടില്ല. തുടർന്ന് അമ്മ സരസുവിനോട് എവിടെ എന്ന് ചോദിച്ചു. എടുത്തിട്ടില്ല എന്ന് പറഞ്ഞു. എന്നാൽ ക്രീം എടുത്തു എന്ന് ആരോപിച്ച് ആദ്യം അമ്മയെ നിലത്തിട്ട് ചവിട്ടി. അതിന് ശേഷം കമ്പിപ്പാര ഉപോഗിച്ച് തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും മർദിക്കുകയായിരുന്നു. വിഷയത്തിൽ പനങ്ങാട് പൊലീസ് കേസെടുത്തിരുന്നു. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ നിലവിൽ ചികിത്സയിലാണ് നിവ്യയുടെ അമ്മ.

ഇന്ന് പുലർച്ചെയാണ് പനങ്ങാട് നിന്നുള്ള പൊലീസ് സംഘം വയനാട് എത്തി നിവ്യയെ അറസ്റ്റ് ചെയ്തത്. മകൾ മർദിച്ചെന്ന് ചൂണ്ടികാണിച്ച് അമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. കൊലപാതക കേസിന് പുറമെ 60 കിലോ കഞ്ചാവ് പിടികൂടി കേസിലും പ്രതിയാണ് നിവ്യ. ഗൂണ്ടാ ആക്ട് ചുമത്തി ജയിലിൽ അടക്കാനാണ് പൊലീസ് തീരുമാനം. നിവ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കേന്ദ്രികരിച്ചും അന്വേഷണം നടക്കുന്നുണ്ട്.