‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പ്; ബാബുരാജ് മത്സരിക്കില്ല, പത്രിക പിൻവലിച്ച് സുരേഷ് കൃഷ്ണയും

കൊച്ചി: അമ്മ സംഘടനയുടെ ഭാരവാഹി തെരെഞ്ഞെടുപ്പിൽ നടൻ ബാബുരാജ് മത്സരിക്കില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിൻവലിക്കും. ആരോപണ വിധേയർ മത്സരിക്കുന്നതിൽ അംഗങ്ങൾ തന്നെ എതിർപ്പ് അറിയിച്ചതോടെയാണ് തീരുമാനം. പരസ്യവിമർശങ്ങൾ കടുത്തപ്പോഴും മത്സരരംഗത്ത് നിലയുറപ്പിക്കാനായിരുന്നു ബാബുരാജിന്റെ തീരുമാനം. എന്നാൽ, മോഹൻലാലും മമ്മൂട്ടിയും ഇടപെട്ടതോടെയാണ് ഇടപെട്ടതോടെയാണ് മത്സരരംഗത്തുനിന്ന് പിന്മാറാൻ തയ്യാറായത് എന്നാണ് സൂചന. അതേസമയം നൽകിയ മുഴുവൻ പത്രികയും പിൻവലിച്ച് നടൻ സുരേഷ് കൃഷ്ണയും രംഗത്തെത്തി.

ബാബുരാജ് മത്സരിക്കുന്നതിനെതിരെ ‘അമ്മ’ അംഗങ്ങൾ പരസ്യമായി രംഗത്തെത്തിയിരുന്നു. പത്രിക പിൻവലിക്കാൻ മുതിർന്ന താരങ്ങൾ സമ്മർദം ചെലുത്തിയെന്നാണ് സൂചന. ആരോപണവിധേയർ ഒന്നാകെ മാറി നിൽക്കുമ്പോഴും ബാബുരാജ് മാത്രം മത്സരരംഗത്ത് ശക്തമായി നിലയുറപ്പിച്ചതിനെതിരേ കടുത്ത വിമർശനം ഉയർന്നിരുന്നു.