തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന പരാതിയുമായി നടൻ ബാല. തന്റെ വീടിന്റെ സിസിടിവി ദൃശ്യങ്ങൾ ബാല പുറത്തുവിട്ടു. വീഡിയോയിൽ സ്ത്രീയും കുഞ്ഞുമാണ് ഉള്ളത്. രാവിലെ ഏകദേശം 3.45ഓടെയാണ് സംഭവമെന്ന് നടൻ പറയുന്നു . എന്റെ വീടിൽ വാതിൽക്കൽ പുലർച്ചെ വന്ന് മണിയടിക്കുകയാണ്. ഒരു സ്ത്രീയും കുഞ്ഞും ആണുള്ളത്. അവർക്കൊപ്പം വേറെ ഒരു പയ്യനുമുണ്ട്. പുറത്തെ കുറേപ്പേരുണ്ട്. ആരും അങ്ങനെ ആരുടെയും വീട്ടിൽ ഒരിക്കലും പുലർച്ചെ കടക്കാൻ ശ്രമിക്കില്ലല്ലോ എന്ന് ചോദിക്കുന്നു നടൻ. കയറാൻ ശ്രമിക്കുന്നുണ്ട്. വാതിൽ തുറക്കുന്നുണ്ട്. തട്ടി തുറക്കുന്നുണ്ട്. എന്റെ കയ്യിൽ ദൃശ്യങ്ങൾ ഉണ്ട്.

പൊലീസിനെ ഞാൻ വിളിച്ച് അറിയിച്ചിട്ടുണ്ട്. തന്നെ വലിയ ഒരു ട്രാപ്പിലാക്കാൻ ആരോ ശ്രമിക്കുകയാണ് എന്നും നടൻ വ്യക്തമാക്കുന്നു.

























